വാഷിംഗ്ടണ്‍ ഡിസി- കോവിഡ് വാക്‌സിന്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈന്യം വാക്‌സിന്‍ വിതരണം ചെയ്യും. കോവിഡ് ഉടന്‍ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാന തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് വാക്‌സിന് അംഗീകാരം നല്‍കിയേക്കുമെന്നാണ് സൂചന. നാഷ്വില്ലിലെ ബെല്‍മോണ്ട് യൂണിവേഴ്‌സിറ്റിയിലാണു തെരഞ്ഞെടുപ്പ് സംവാദം നടക്കുന്നത്. ഒരാള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ എതിരാളിയുടെ മൈക്രോഫോണ്‍ രണ്ടു മിനിട്ട് ഓഫാക്കിവയ്ക്കുകയെന്ന പുതിയ നിയന്ത്രണം സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എതിരാളി സംഭാഷണം തടസപ്പെടുത്തുന്നതു തടയാനാണിത്. 29നു നടന്ന ആദ്യ സംവാദത്തില്‍ ട്രംപ് ബൈഡന്റെ സംഭാഷണം ഒട്ടനവധി തവണ തടസപ്പെടുത്തിയിരുന്നു.