യുനൈറ്റഡ് നേഷന്‍സ്- കോവിഡ് മഹാമാരി ലോകത്ത് 15 കോടി മുതല്‍ 17.5 കോടി വരെ ജനങ്ങളെ കൂടി കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളുമെന്ന് യു.എന്‍ വിദഗ്ധന്‍.
നമ്മുടെ വികസന മാതൃകയെ കുറിച്ച് മാറിച്ചിന്തിക്കേണ്ട സമയമാണെന്ന് ദാരദ്ര്യവും മനുഷ്യാവകശങ്ങളുമായും ബന്ധപ്പെട്ട പ്രത്യേക ദൂതന്‍ ഒലിര്‍ ഡി സ്‌കട്ടര്‍ യു.എന്‍ പൊതുസഭയുടെ മൂന്നാം കമ്മിറ്റി മുമ്പാകെ പറഞ്ഞത്.
അസംഘടിത തൊഴില്‍ മേഖലയിലുള്ളവരാണ് കടുത്ത ഇല്ലായ്മയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.