Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയുടെ ശേഷി മുഴുവൻ പ്രയോജനപ്പെടുത്തും -കിരീടാവകാശി

റിയാദ്- മുമ്പ് പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത, ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാണ് നിയോം പദ്ധതിയിലൂടെ ഉന്നമിടുന്നതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. സൗദി അറേബ്യയുടെ പക്കൽ വലിയ ശേഷികളുണ്ട്. ഇതിൽ വളരെ കുറച്ച് മാത്രമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വിഷൻ 2030 പദ്ധതി നിരവധി അവസരങ്ങളിൽ കേന്ദ്രീകൃതമാണ്. ഇതിൽ ഒന്നാണ് സൗദി അറാംകൊ ഓഹരി വിൽപന. വരും വർഷങ്ങളിൽ നിരവധി വൻകിട പദ്ധതികൾ പ്രഖ്യാപിക്കും. മറ്റു നിക്ഷേപ ഫണ്ടുകൾ നേടുന്നതിൽ കൂടുതൽ വരുമാനം സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് കൈവരിക്കും. സൗദി അറാംകൊ ഓഹരികൾ അടുത്ത വർഷം വിൽക്കും. കമ്പനി ഓഹരി വിൽപന നീട്ടിവെക്കുമെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയല്ല. കമ്പനിയുടെ വിപണി മൂല്യം രണ്ട് ലക്ഷം കോടി ഡോളറിൽ കൂടുതലായിരിക്കും. 
ഖത്തറുമായുള്ള തർക്കം നിക്ഷേപങ്ങളെ ബാധിക്കില്ല. ഖത്തറുമായുള്ളത് വളരെ ചെറിയ പ്രശ്‌നമാണ്. സൗദി അറേബ്യയുടെ ദക്ഷിണ അതിർത്തിയിൽ ഹിസ്ബുല്ലയെ പോലെ മറ്റൊരു ഗറില്ല ഗ്രൂപ്പ് ആയി ഹൂത്തി മിലീഷ്യകൾ മാറാതെ നോക്കുന്നതിന് യെമൻ യുദ്ധം തുടരും. ലോക സുരക്ഷക്ക് ലെബനോനേക്കാൾ അപകടകരമാണ് യെമൻ. ചെങ്കടലിന്റെ തെക്കേയറ്റത്ത് ബാബൽമന്ദബ് കടലിടുക്കിനു സമീപം കിടക്കുന്ന യെമന്റെ സ്ഥാനം തന്ത്രപ്രധാനമാണ്. ബാബൽമന്ദബ് അടക്കം യെമനിൽ വിധ്വംസക ശക്തികൾ പൂർണ തോതിൽ അധികാരം സ്ഥാപിച്ചാൽ ലോക വ്യാപാരത്തിന്റെ പത്തു ശതമാനം നിലക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 


 

Tags

Latest News