ന്യൂദല്‍ഹി- കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന യുവാവ് പരോളില്‍ ഇറങ്ങി വീണ്ടും ഒരാളെ കൊലപ്പെടുത്തി. പ്രതി 42കാരനായ വിശ്വജീത് എന്ന ചാച്ച വീണ്ടും അറസ്റ്റിലായി. ചൂതാട്ടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാള്‍ 25കാരനെ കുത്തി കൊലപ്പെടുത്തിയത്. കോവിഡ് കാരണം ജയിലുകലിലെ തിരക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് വിശ്വജീതിന് ഏപ്രിലില്‍ പരോള്‍ അനുവദിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയുമായി ഇയാളെ പോലീസ പിടികൂടി. ജയില്‍ ശിക്ഷയ്ക്കു കാരണമായ കൊലപാതകക്കേസിനു പുറമെ കവര്‍ച്ചുയുള്‍പ്പെടെ ഇയാള്‍ക്കെതിരെ ആറു കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ചൂതാട്ടത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ട വിക്കി ഗുപ്തയുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയത്. 70000 രൂപ നേടിയ വിക്കി വഞ്ചന നടത്തിയാണ് ജയിച്ചതെന്ന് ആരോപിച്ച് പ്രതി കുത്തുകയായിരുന്നു. കളിയില്‍ പങ്കെടുത്ത വിക്കിയുടെ സഹോദരന്‍ കുല്‍ദീപാണ് പോലീസിനെ വിവരമറിയിച്ചത്. വിക്കിയുടെ നെഞ്ചില്‍ കുത്തി ഓടി രക്ഷപ്പെട്ട വിക്കിയെ പോലീസ് ഗോവിന്ദ്പുരില്‍ ഒളിസങ്കേതത്തില്‍ നിന്ന് വൈകുന്നേരമാണ് പോലീസ് പൊക്കിയത്.