Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ വിസയ്ക്കു വേണ്ടിയുള്ള തിക്കിലും തിരക്കിലുംപെട്ട് അഫ്ഗാനില്‍ 15 മരണം

കാബൂള്‍- പാക്കിസ്ഥാനിലേക്കു പോകാന്‍ വിസയ്ക്കു വേണ്ടി അപേക്ഷിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികള്‍ ഒഴുകിയെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് പതിനഞ്ചോളം പേര്‍ മരിച്ചതായി റിപോര്‍ട്ട്. ജലാലാബാദിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു സമീപത്തെ സ്റ്റേഡിയത്തിലാണ് ദുരന്തം. വിസ അപേക്ഷരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് അപേക്ഷി സ്വീകരിക്കല്‍ നടപടി കോണ്‍സുലേറ്റില്‍ നിന്ന് തുറന്ന സ്ഥലത്തേക്കു മാറ്റിയത്. ഇവിടെ വിതരണം ചെയ്ത ടോക്കണ്‍ വാങ്ങാനാന്‍ ജനം ഇരമ്പിയെത്തുകയായിരുന്നു. മൂവ്വായിരത്തോളം പേര്‍ ഒന്നിച്ചെത്തിയെന്നാണ് റിപോര്‍ട്ടുകള്‍. കോവിഡ് വ്യാപനം മൂലം ഏഴു മാസമായി നിര്‍ത്തിവെച്ചിരുന്ന വീസ അപേക്ഷ സ്വീകരിക്കല്‍ വീണ്ടും ആരംഭിച്ചതോടെയാണ് ജനത്തിരക്കുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ തിക്കുംതിരക്കുമായി മാറുകയായിരുന്നു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളാണ്.

ടോക്കന്‍ ലഭിക്കാനായി ആയിരക്കണക്കിനാളുകള്‍ മണിക്കൂറുകളോളം വരി നിന്ന് മുഷിഞ്ഞതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. രാത്രി മുഴുവന്‍ വരി നിന്ന് രോഷാകുലരായ ചിലര്‍ ഉന്തുതള്ളും തുടങ്ങുകയായിരന്നുവെന്നും വിസയ്ക്ക് അപേക്ഷിക്കാനെത്തിയ ഫര്‍മാനുല്ല പറഞ്ഞു. 

ദുരന്തത്തില്‍ ദുഃഖമുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ പാക് അംബാസഡര്‍ മന്‍സൂര്‍ അഹ്മദ് ഖാന്‍ പറഞ്ഞു.
 

Latest News