Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നു; പ്രതിപക്ഷ സമരത്തിനിടെ കൊമ്പ് കോര്‍ത്ത് സൈന്യവും പോലീസും

കറാച്ചി- പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ച് സഖ്യം രൂപീകരിച്ച് സമരം ശക്തിപ്പെടുത്തുന്നതിനിടെ പുതിയ രാഷ്ട്രീയ കോലാഹലം. സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇംറാന്‍ ഖാന്റെ ഭരണമെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ നടക്കുന്നത്. മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ ഒരു മുതിര്‍ന്ന പോലീസ് ഓഫീസറെ  തിങ്കളാഴ്ച സൈന്യം തട്ടിക്കൊണ്ടു പോയത് വലിയ കോലാഹലമായിരിക്കുകയാണിപ്പോള്‍. ഇതിനെ ചൊല്ലി സൈന്യവും പോലീസും കൊമ്പു കോര്‍ത്തു. പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് കറാച്ചിയില്‍ ആഭ്യന്തര കലഹത്തിനു സമാനമായ സാഹചര്യമാണെന്നും റിപോര്‍ട്ടുകളുണ്ട്. 

സിന്ധ് പ്രവിശ്യയിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഷ്താഖ് അഹമദ് മഹറിനെയാണ് റേഞ്ചേഴ്‌സ് എന്നറിയപ്പെടുന്ന പാക്കിസ്ഥാന്റെ പാരാമിലിറ്ററി സേന വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. ഇംറാന്‍ ഖാനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷ നേതാവും നവാസ് ഷരീഫിന്റെ മരുമകനുമായ സഫ്ദര്‍ അവാന്‍, പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ വക്താവ് മുസ്തഫ നവാസ് ഖോഖര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവില്‍ നിര്‍ബന്ധിച്ച് ഒപ്പിടാനാണ് ഉന്നത പേലീസ് ഓഫീസറെ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയരംഗം കലുഷിതമാകുമ്പോഴും ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. അതേസമയം സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരിക്കുന്നു.

പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ കറാച്ചിയിലെ ഖബറിടം സന്ദര്‍ശിക്കുന്നതിനിടെ രാഷ്ട്രീയ മുദ്രാവാക്യം മുഴക്കിയെന്നാണ് സഫ്ദറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പോലീസ് അറസ്റ്റ് ചെയ്ത സഫ്ദറിന് പിന്നീട് കോടതി ജാമ്യം ്അനുവദിച്ചു.

പോലീസ് മേധാവിക്കെതിരെ സൈന്യം നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ പ്രതിഷേധിച്ച് സിന്ധ് പ്രവിശ്യയിലെ ഏതാണ്ട് എല്ലാ ഉന്നത പോലീസ് ഓഫീസര്‍മാരും അവധി അപേക്ഷ നല്‍കി. സേനയുടെ നപടി തങ്ങളോട് അവഹേളനമാണെന്നും ഈ സാഹചര്യത്തല്‍ പ്രൊഫഷണലായി ജോലി ചെയ്യാനാവില്ലെന്നുമാണ് പോലീസ് ഓഫീസര്‍മര്‍ പറയുന്നത്.

11 പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപം കൊടുത്ത സഖ്യം തുടക്കമിട്ട രാജ്യവ്യാപക പ്രതിഷേധം പ്രധാനന്ത്രി ഇംറാന്‍ ഖാനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇംറാന്‍ അധികാരത്തിലെത്തി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇത്ര രൂക്ഷമായ രാഷ്്ട്രീയ കോലാഹലം ഇതാദ്യമായാണ്.
 

Latest News