തിരുപ്പൂര്‍- തമിഴ്‌നാട്ടില്‍ ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബിഹാര്‍ സ്വദേശി അറസ്റ്റില്‍. ഉതുകുളിക്ക് സമീപമാണ് സംഭവം. അയല്‍പക്കത്ത് താമസിച്ചിരുന്ന 26 വയസ്സായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
തിങ്കളാഴ്ചയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മകള്‍ വിവരം പറഞ്ഞതിനെ തുടര്‍ന്ന് മാതാവ് കംഗെയം വനിതാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ യുവാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.