ന്യൂദൽഹി- രാജ്യം കോവിഡിനെ ശക്തമായി നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന നാളുകളിലെ ആഘോഷങ്ങൡ ജാഗ്രത കുറക്കരുതെന്നും വൈറസ് ഇപ്പോഴുമുണ്ടെന്നും മോഡി വ്യക്തമാക്കി. കോവിഡിനെതിരായ ജാഗ്രത കുറയ്ക്കാൻ സമയം ആയിട്ടില്ല. രാജ്യത്ത് മരണസംഖ്യ കുറക്കാനായെന്നും സാമ്പത്തിക മേഖല മെച്ചപ്പെട്ട് വരികയാണെന്നും മോഡി വ്യക്തമാക്കി. വൈറസിനെ ചിലർ നിസാരമായി കണക്കാക്കുകയാണ്. കോവിഡിനെതിരായ പോരാട്ടം അവസാനം വരെ തുടരുമെന്നും മോഡി വ്യക്തമാക്കി. മാസ്‌ക് ഒഴിവാക്കരുത്. അത് സമൂഹത്തെ പ്രതികൂലമായി ബാധിക്കും. വാക്‌സിന് വേണ്ടിയുള്ള പ്രവർത്തനം തുടരും. വാക്‌സിൻ ലഭിക്കുന്നത് വരെ ജാഗ്രത തുടരണം.