കൊല്‍ക്കത്ത- ആറു വര്‍ഷത്തിലേറെ നീണ്ട ഭരണം കൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ബി.ജെ.പി ചെയ്തുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) എം.പി ഡെറിക് ഒബ്രിയാന്‍.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച സിലിഗുരിയില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ മമതാ സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയാണെന്ന ആരോപണം നദ്ദ ഉന്നയിച്ചിരുന്നു. മമതയും കൂട്ടരും ഇപ്പോള്‍ ഹിന്ദുക്കളുടെ ആളുകളാവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോളനി വാഴ്ചക്കാരില്‍നിന്ന് പഠിച്ച ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം ബി.ജെ.പിയാണ് ഓരോ ദിവസവും പയറ്റുന്നതെന്നും കഴിഞ്ഞ ആറു വര്‍ഷമായി മഹത്തായ ഈ രാജ്യം അതു കാണുകയാണെന്നും ഡെറിക് ഒബ്രിയാന്‍ ട്വിറ്ററില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
ദുര്‍ഗ പൂജ ബംഗാളിലെ ജനങ്ങള്‍ക്ക് സവിശേഷമാണെന്നും അത് രാഷ്ട്രീയത്തിനുള്ള വേദിയല്ലെന്നും തൃണമൂല്‍ നേതാവ് ബി.ജെ.പി നേതാക്കളെ ഓര്‍മിപ്പിച്ചു.