ശ്രീനഗര്‍- ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ പോലീസ് ഇന്‍സ്‌പെക്ടറെ ഭീകരര്‍ വെടിവച്ചു കൊന്നു. വെടിയേറ്റ ഓഫീസര്‍ മുഹമ്മദ് അഷ്‌റഫ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മേഖല സുരക്ഷാ സേന വളഞ്ഞു ഭീകരര്‍ക്കായി തിരച്ചലില്‍ ആരംഭിച്ചു.
ഷോപിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെന്ന് സംശയിക്കുന്ന ഒരാള്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചു. ഷോപിയാനിലെ മെല്‍ഹോറയിലാണ് ഭീകരര്‍ സൈന്യത്തെ അക്രമിച്ചത്. സുരക്ഷാ സേന നടത്തിയ നീക്കത്തില്‍ മൂന്ന ഭീകരര്‍ കുടുങ്ങിയതായും റിപോര്‍ട്ടുണ്ട്.