കൊച്ചി- സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. അതിന് മുമ്പ് കസ്റ്റംസ് മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിശദമായ വാദം കേൾക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാമെന്നും ശിവശങ്കർ അറിയിച്ചു. എന്നാൽ അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വാദിച്ചു.