ജിസാൻ-പ്രവാസികളും സാമ്പത്തികാസൂത്രണവും എന്ന വിഷയത്തിൽ കെ എം സി സി ജിസാൻ സെൻട്രൽ കമ്മറ്റി വെബിനാർ സംഘടിപ്പിച്ചു. സൂംആപ്പ് വഴിയും ഫെയ്സ്ബുക്ക് ലൈവായും നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
പ്രസിഡണ്ട് ഹാരിസ് കല്ലായി അദ്ധ്യക്ഷത വഹിച്ചു. പി വി അബ്ദുൽവഹാബ് എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. പലപ്പോഴും അവഗണനക്ക് ഇരായാകേണ്ടിവരുന്ന പ്രവാസികൾ സാമ്പത്തിക ക്രയവിക്രയത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് അദ്ദേഹം ഉണർത്തി.
സിജി കൗൺസിലറും ട്രൈനറുമായ അഡ്വ:ഇസുദ്ദീൻ കെ കെ വിഷയാവതരണം നടത്തി.
പ്രവാസജീവിതത്തിൽ പുതിയ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഇക്കാലത്തും കരുതലോടു കൂടിയുള്ള സാമ്പത്തികാസൂത്രണത്തിലൂടെ മുന്നോട്ട് പോയാൽ ജീവിതത്തിൽ വിജയിക്കാനാവുമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.
ഡോ.മൻസൂർ നാലകത്ത് മോഡറേറ്ററായിരുന്നു. സാദിഖ് മാസ്റ്റർ അവലോകനം നടത്തി. സെക്രട്ടറി ശംസു പൂക്കാട്ടൂർ സ്വാഗതവും ഖാലിദ് പട്ല നന്ദിയും പറഞ്ഞു.