യുപിയില്‍ കോണ്‍സ്റ്റബിള്‍ ഭര്‍തൃമതിയെ ബലാത്സംഗം ചെയ്തു; യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

ലഖ്‌നൗ- യുപിയിലെ രാംപൂരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഭര്‍തൃമതിയായ യുവതിയെ അവരുടെ വീട്ടിലില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു. പീഡനത്തിനു പിന്നാലെ 32കാരിയായ യുവതി വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. ബലാത്സംഗം ചെയ്ത പോലീസ് കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ (35) അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 

ബുധനാഴ്ചയാണ് പോലീസുകാരന്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പച്ചതെന്ന ഭര്‍ത്താവിന്റെ പരാതി ലഭിച്ചത്. രംഗം വിഡിയോ ചിത്രീകരിച്ച് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ചയാണ് പോലീസ് യുവതിയുടെ മൊഴിയെടുത്തത്. ഇതേ ദിവസം തന്നെ യുവതി വിഷം കഴിഞ്ഞ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. പ്രതിയായ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനടപടിയും വകുപ്പു തല നടപടിയും നേരിടേണ്ടി വരുമെന്നും പോലീസ് വ്യക്തമാക്കി.
 

Latest News