Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കൊറോണ വൈറസിന് കാര്യമായ ജനിതക മാറ്റമില്ല, വാക്‌സിനെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യുദല്‍ഹി- ഇന്ത്യയിലെ കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ കാര്യമായ പരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്ന്് രണ്ടു പഠനങ്ങളില്‍ വ്യക്തമായതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ മുന്‍നിര ക്ലിനിക്കല്‍ റിസര്‍ച് സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചും ബയോടെക്‌നോളജി വകുപ്പുമാണ് പഠനം നടത്തിയത്. ഇന്ത്യയിലെ കോവിഡ്19 വൈറസ് ജനിതകപരമായി സ്ഥിരതയുള്ളതാണെന്ന് പഠനം സൂചിപ്പിക്കുന്നു. വലിയ ജനിതക മാറ്റം സംഭവിച്ചാല്‍ അത് ഫലപ്രദമായ പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിന് വിഘാതമാകുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കൊറോണ വൈറസിനുണ്ടായ ജനിത മാറ്റങ്ങള്‍ ഇപ്പോള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്‌സിനെ ബാധിക്കില്ലെന്ന ഈയിടെ നടന്ന ആഗോള പഠനകള്‍ വ്യക്തമാക്കുന്നു.

വൈറസ് ഇരട്ടിയായി വര്‍ധിക്കുമ്പോള്‍ വൈറസിലുണ്ടാകുന്ന ഘടനാ മാറ്റങ്ങളാണ് ജനിതക പരിവര്‍ത്തനമുണ്ടാക്കുന്നത്. ചില കേസുകളില്‍ വൈറസിലടങ്ങിയിരിക്കുന്ന ഈ പുതിയ ഘടനകള്‍ ദുര്‍ബലവും പെട്ടെന്ന് നശിക്കുന്നതുമാണെന്ന്. എന്നാല്‍ കരുത്തുള്ള ഘടനാ മാറ്റങ്ങള്‍ വൈറസിന്റെ വേഗത്തിലുള്ള വ്യാപനത്തിന് കാരണമാകുന്നു.

നിലവിലെ ഇന്ത്യയിലെ കോവിഡ്19 സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇന്ത്യയില്‍ മൂന്ന് കോവിഡ് വാക്‌സിനുകള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
 

Latest News