അമൃത്‌സര്‍- പഞ്ചാബിലെ അമൃത്‌സറില്‍ ടാക്‌സി യാത്രയ്ക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഡ്രൈവറില്‍ നിന്നു രക്ഷപ്പെടാനായി ഓടുന്ന കാറില്‍ നിന്ന് പുറത്തേക്കു ചാടി രണ്ടു യുവതികള്‍ക്കു പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. കാറില്‍ മൂന്ന് യുവതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാളെയാണ് ഡ്രൈവര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സുരക്ഷ ഭയപ്പെട്ട ഈ യുവതിയും മറ്റൊരു യുവതിയുമാണ് ഓടുന്ന കാറില്‍ നിന്ന് പുറത്തേക്കു ചാടിയത്. മുന്നോട്ടു പോയ കാര്‍ നാട്ടുകള്‍ പിന്തുടര്‍ന്ന് പിടികൂടി മൂന്നാമത്തെ യുവതി രക്ഷിച്ചു. ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
രഞ്ജിത് അവന്യൂവിലെ റസ്റ്റൊറന്റില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ പോകാനാണ് മൂന്ന് യുവതികളും ടാക്‌സി വിളിച്ചത്. യാത്രയ്ക്കിടെ ഒരു യുവതിയെ ഡ്രൈവര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. തടഞ്ഞെങ്കിലും നിര്‍ത്തിയില്ല. കാറിന്റെ വേഗത കൂട്ടുകയും ചെയ്തു. വേഗതയില്‍ ഓടുന്ന കാറില്‍ നിന്ന് രണ്ടു യുവതികള്‍ പുറത്തേക്കു ചാടുന്ന കണ്ട ആളുകളാണ് കാറിനെ പിന്തുടര്‍ന്ന് പിടികൂടിയത്. ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഓടി രക്ഷപ്പെട്ടെങ്കിലും വൈകാതെ പോലീസ് പിടികൂടി.