ഷാര്‍ജ- അമിത വേഗത്തിലെത്തിയ കാര്‍ ഷാര്‍ജയിലെ പെട്രോള്‍ സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി. ഇന്ത്യക്കാരനടക്കം രണ്ട് ജീവനക്കാര്‍ക്ക് പരുക്കേറ്റതില്‍ ദുരന്തം ഒതുങ്ങിയത് ആശ്വാസമായി.
അല്‍ ഇത്തിഹാദ് റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സിറി അല്‍ ഷംസി പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാരനെയും ഫിലിപ്പിനോയേയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.