കൊണ്ടോട്ടി- വെളളിയുടെ നിറം പൂശി ചക്രങ്ങളാക്കി ഒളിപ്പിച്ചു കടത്തിയ 3.098 കിലോ ഗ്രാം സ്വര്‍ണം കരിപ്പൂരില്‍ ഡി.ആര്‍.ഐ സംഘം പിടികൂടി. ഇന്നലെ റിയാദില്‍നിന്ന് അബൂദാബി വഴി ഇത്തിഹാദ് എയര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് ചെലവൂര്‍ സ്വദേശി ഖാലിദ് കുഞ്ഞായിന്‍ കോയസനാണ് (51) പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്‍.ഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിക്കുകയായിരുന്നു.
വര്‍ക്ക് ഷോപ്പുകളില്‍ ഉപയോഗിക്കുന്ന ഇലട്രോണിക്ക് സ്പാനറിന്റെ അകത്തെ വൈന്റിംങ്ങുകള്‍ അഴിച്ചുമാറ്റി പകരം സ്വര്‍ണം ഡിസ്‌കുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. സാധാരണ പരിശോധനയില്‍ തിരിച്ചറിയാനാവാത്ത തരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
ഇതിനായി വെളളിയുടെ നിറം പൂശിയിരുന്നു. പിടിയിലായ കോയസ്സന്‍ കളളക്കടത്ത് കാരിയറാണ്. അബുദാബിയല്‍ വെച്ച് പരിചയപ്പെട്ട കൊടുവള്ളി സ്വദേശിയാണ് ഇയാള്‍ക്ക് സ്വര്‍ണം നല്‍കിയത്. പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 94,04,858 രൂപ വില ലഭിക്കും.