കെട്ടിടത്തിന്റെ 22ാം നിലയില്‍ അപകടകരമായി അഭ്യാസം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

മുംബൈ- ഉയരമേറിയ കെട്ടിടത്തിന്റെ 22ാം നിലയിലെ വീതി കുറഞ്ഞ അരികില്‍ കൈകള്‍ കുത്തി തലകീഴായി നിന്ന് അപകടകരമായ അഭ്യാസം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടി. നൊമാന്‍ ഡിസൂസ എന്ന യുവാവിനെയാണ് പിടികൂടിയത്. എനര്‍ജി ഡ്രിങ്ക് കുടിച്ച ശേഷം കെട്ടിടത്തിന്റെ 22ാം നിലയിലെ വീതി കുറഞ്ഞ അരികിലേക്ക് ഇറങ്ങിയാണ് ഇയാള്‍ അഭ്യാസം നടത്തിയത് കൂട്ടുകാര്‍ വിഡിയോ പകര്‍ത്തുകയായിരുന്നു. ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയും ചെയ്തു. ഡിസൂസയ്ക്കും രണ്ടു സുഹൃത്തക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പടിഞ്ഞാറന്‍ മുംബൈയിലെ കണ്ടിവാലിയിലെ ഭാരത് എസ്ആര്‍എ കെട്ടിടത്തിനു മുകളിലായിരുന്നു അഭ്യാസം.
 

Latest News