Sorry, you need to enable JavaScript to visit this website.

36 വര്‍ഷത്തിനുശേഷം കൊലക്കേസ് പ്രതിയെ തിരിച്ചറിഞ്ഞു; തെളിവായത് അടിവസ്ത്രത്തിലെ ഡി.എന്‍.എ

ടൊറണ്ടോ- കാനഡയില്‍ 36 വര്‍ഷം മുമ്പ് ഒമ്പതു വയസുകാരിയെ കൊന്ന യഥാര്‍ഥ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്  അറിയിച്ചു. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഈ കേസില്‍ മറ്റൊരാളെ തെറ്റായി ശിക്ഷിച്ചിരുന്നു.  
2015 ല്‍ കാല്‍വിന്‍ ഹൂവറാണ് കൊല നടത്തിയതെന്നും ഡിഎന്‍എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും ടൊറണ്ടോ പോലീസ് പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ ഇയാള്‍ക്ക് 28 വയസ്സായിരുന്നു. കൊല്ലപ്പെട്ട ബാലിക ക്രിസ്റ്റിന്‍ ജെസ്സോപ്പിന്റെ കുടുംബത്തെ ഇയാള്‍ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ കൊലക്കേസില്‍ സംശയിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
1984 ഒക്ടോബര്‍ മൂന്നിനാണ് ടൊറണ്ടോയുടെ  വടക്ക് ഒന്‍റാറിയോയിലെ ക്വീന്‍സ്‌വില്ലെയില്‍ ക്രിസ്റ്റിന്‍ ജെസ്സോപ്പിനെ അവസാനമായി കണ്ടത്. മൂന്നുമാസത്തിനുശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലൈംഗികമായി പീഡിപ്പിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അടിവസ്ത്രത്തിലാണ് ഡിഎന്‍എ തെളിവുകള്‍ പോലീസ് കണ്ടെത്തിയത്.
നേരത്തെ പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് തെറ്റായി ശിക്ഷിക്കപ്പെട്ടത്.  ഗൈ പോള്‍ മോര്‍ എന്നയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഡിഎന്‍എ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള തെളിവുകള്‍ കണക്കിലെടുത്ത്  1995 ല്‍ ശിക്ഷ റദ്ദാക്കപ്പെട്ടു. പത്ത് ലക്ഷം ഡോളറില്‍ കൂടുതല്‍ നഷ്പരിഹാരം ലഭിക്കുകയും ചെയ്തു.
പുതിയ പ്രതി ഹൂവറിന്റെ 1984 മുതല്‍ 2015 വരെ  ജീവിതത്തെക്കുറിച്ച് കൂടുതലറിയാന്‍ പോലീസ് ശ്രമിച്ചുവരികയാണെന്ന്  ടൊറണ്ടോ പോലീസ് മേധാവി ജെയിംസ് റാമര്‍ പറഞ്ഞു. ഹൂവറിനും ഭാര്യക്കും അക്കാലത്ത് പെണ്‍കുട്ടിയുടെ കുടുംബവുമായി അയല്‍പക്ക ബന്ധമുണ്ടായിരുന്നു.

 

Latest News