ഭോപാല്‍: മധ്യപ്രദേശില്‍ ഓണ്‍ലൈന്‍ ഗെയ്മായ പബ്ജി കളിയിലൂടെ സൗഹൃദം സ്ഥാപിച്ച മൂന്നു യുവാക്കള്‍ 14കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗെയ്മിലൂടെയുള്ള സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും പിന്നീട് ഒരിടത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എസി മെക്കാനിക്കായ ഫസയ്ല്‍, പെയിന്ററായ ഫര്‍ഹാന്‍, ആര്‍കിടെക്റ്റായ റിസ്‌വാന്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ പെണ്‍കുട്ടിയെ അശോക് ഗാര്‍ഡനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇതിനു ശേഷം പ്രതികള്‍ പെണ്‍കുട്ടി വീണ്ടും മൂന്നു നാലു തവണ വിളിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമായിരുന്നു. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു.