പട്‌ന- ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 49 സ്ഥാനാര്‍ത്ഥികളുടെ അന്തമി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയും മകനും ജെഡിയു വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ശരത് യാദവിന്റെ മകളും ഉള്‍പ്പെടെ പുതുമകളുമായാണ് കോണ്‍ഗ്രസിന്റെ പട്ടിക. സിന്‍ഹയുടെ മകന്‍ ലവ് ബന്‍കിപൂരിലും ശരത് യാദവിന്റെ മകള്‍ സുഭാഷിണി ബിഹാര്‍ഗഞ്ചിലും മത്സരിക്കും.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി അബ്ദുല്‍ ഗഫൂറിന്റെ പൗത്രന്‍ ആസിഫ് ഗാണ് ഗോപാല്‍ഗഞ്ചിലെ സ്ഥാനാര്‍ത്ഥി. എഐസിസി സെക്രട്ടറി ചന്ദന്‍ യാദവ് ബെല്‍ദോറിലും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുഞ്ചന്‍ പട്ടേല്‍ നളന്ദയിലും മത്സരിക്കും. പട്ടിക കോണ്‍ഗ്രസ് വൈകീട്ടാണ് പ്രഖ്യാപിച്ചതെങ്കിലും ലവ് ഉല്‍പ്പെടെ പല സ്ഥാനാര്‍ത്ഥികളും ഇതിനു മുമ്പു തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
ഒരു സിറ്റിങ് എംഎല്‍എ ഒഴികെ മറ്റെല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും പുതിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി. ഭോറെ എംഎല്‍എ അനില്‍ കുമാറിന് സീറ്റു ലഭിച്ചില്ല. ഒരു പാര്‍ട്ടി എംഎല്‍എ മരിച്ചിരുന്നു. മറ്റൊരു എംഎല്‍എ കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ മാസം ജെഡിയുവില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസിന് നാലു സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വന്നു. ഭോറെയുടെ മണ്ഡലം സിപിഐ എല്‍എ ലിബറേഷനു നല്‍കി.
ലവിന്റെ വരവോടെ ബന്‍കിപൂരില്‍ മത്സരം കടുക്കും. സിറ്റിങ് എംഎല്‍എയായ ബിജെപിയുടെ നിതിന്‍ നവീനും പുതിയ പാര്‍ട്ടിയായ പ്ലൂരല്‍സ് നേതാവ് പുഷ്പം പ്രിയയുമാണ് ഇവിടെ മറ്റു സ്ഥാനാര്‍ത്ഥികള്‍. ഇവിടെ ബിജെപി വിമത സുഷണ സാഹുവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ചാണ് പുഷ്പം മത്സരത്തിനിറങ്ങിയിരിക്കുന്നത്. മറ്റു പാര്‍ട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം.
കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിക്കുന്നത്. ആര്‍ജെഡി 144 സീറ്റിലും. ഇടതു പാര്‍ട്ടികളായ സിപിഐ എംഎല്‍, സിപിഐ, സിപിഎം എന്നിവര്‍ക്ക് 29 സീറ്റുകളുമാണ് ലഭിച്ചത്.