ന്യൂദല്‍ഹി- പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സഫൂറ സര്‍ഗാര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥിനിയാണ് സഫൂറ.കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ് ജയിലില്‍ അടച്ചത്. കഴിഞ്ഞ ജൂണ്‍ 23ന് സഫൂറക്ക് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ദല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് യു..എ.പി എ ചുമത്തുകയായിരുന്നു.