Sorry, you need to enable JavaScript to visit this website.

റേഡിയേഷന്‍ കുറയ്ക്കാന്‍ ചാണകത്തില്‍നിന്നുള്ള ചിപ്‌സ് പുറത്തിറക്കി

അഹമ്മദാബാദ്- സെല്‍ഫോണ്‍ റേഡിയേഷനില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുമെന്ന് അവകാശപ്പെട്ട് ചാണകത്തില്‍നിന്നുള്ള ചിപ്‌സ് പുറത്തിറക്കി.

ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ശ്രീജി ഗോശാലയാണ് മൊബൈല്‍ ഫോണിന്റെ കവറിനകത്ത് വെക്കാനുള്ള ചിപ്‌സ് പുറത്തിറക്കിയത്.
ചാണകത്തില്‍നിന്ന് സോപ്പും മറ്റ് ഔഷധങ്ങളും നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപിച്ചതാണ് അഹമ്മദാബാദില്‍നിന്ന് 220 കി.മി അകലെ രാജ്‌കോട്ടിലുള്ള ഈ ഗോശാല.

ഇതിന്റെ ടെക്‌നോളജി എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നൊന്നും വ്യക്തമാക്കിയിട്ടില്ല. ഫോണിന്റെ കവറിനകത്ത് വെറുതെ വെച്ചാല്‍ മാത്രം മതിയെന്നാണ് കഴിഞ്ഞ വര്‍ഷം സ്ഥാപിതമായ ദേശീയ ഗോ കമ്മീഷന്‍ പറയുന്നത്.

 

Latest News