റിയാദ്- കോവിഡ് രോഗ ബാധിതനല്ലെന്ന് തെളിയിക്കാന്‍ തവക്കല്‍നാ ആപ് മാത്രം മതിയെന്നും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഈ മാനദണ്ഡം അംഗീകരിക്കണമെന്നും ഉന്നത ഭരണനേതൃത്വം ആവശ്യപ്പെട്ടു. പിസിആര്‍ ടെസ്റ്റ് അടക്കമുള്ള പ്രത്യേക പരിശോധനകള്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് ആരോടും ആവശ്യപ്പെടേണ്ടതില്ല. തവക്കല്‍നാ ആപ്ലിക്കേഷനില്‍ കോവിഡ് ബാധിതനല്ലെന്ന് തെളിഞ്ഞാല്‍ മറ്റൊരു രേഖയും ആവശ്യമില്ല.
തൊഴില്‍ സ്ഥലങ്ങളിലെ കോവിഡ് പ്രോട്ടോകോളുടെ ഭാഗമായ തവക്കല്‍നാ ആപിനും വ്യപാര വാണിജ്യ സ്ഥലങ്ങളിലും റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഹെല്‍ത്ത് ക്ലബ്ബുകളിലും ബലദിയ നടപ്പാക്കിയ കോവിഡ് പ്രൊട്ടോകോളുകള്ക്കും ഉന്നത ഭരണനേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്.