വാഷിങ്ടണ്‍- റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് സര്‍വേഫലം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കേയാണ് സര്‍വേഫലം പുറത്തു വരുന്നത്. അന്‍പത്തിമൂന്ന് ശതമാനം പേര്‍ ബൈഡനെ പിന്തുണയ്ക്കുമ്പോള്‍ നാല്‍പത്തിയൊന്ന് ശതമാനം മാത്രമാണ് ട്രംപിന്റെ പിന്തുണ.പുരുഷ വോട്ടുകളില്‍ 48 ശതമാനം നേടി ബൈഡനും ട്രംപും തുല്യത പാലിച്ചപ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ 59 ശതമാനം പേരും ബൈഡനൊപ്പമാണ്. 36ശതമാനം മാത്രമാണ് സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലെ ട്രംപിന്റെ പിന്തുണ. സര്‍വേയും പോളും നടത്തിയത് എ.ബി.സി. ന്യൂസും വാഷിങ്ടണ്‍ പോസ്റ്റ് പത്രവുമാണ്