മേദക് -അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊവിഡ് മുക്തനാകാൻ നോമ്പ് നോറ്റു പ്രാർത്ഥനകൾ നടത്തിയ തെലുങ്ക് ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു. ട്രംപിന്റെ കടുത്ത ആരാധകൻ ബസ്സ കൃഷ്ണ രാജു ആണ് അന്തരിച്ചത്. കർഷകനായ കൃഷ്ണ രാജു തെലങ്കാന മേദക് സ്വദേശിയാണ്. ട്രംപിന് കോവിഡ് ബാധിച്ചു എന്നറിഞ്ഞത് മുതൽ വല്ലാത്ത നിരാശയിലും ദുഃഖത്തിലും ആയിരുന്നു കൃഷ്ണ രാജു എന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.തുടർന്ന് ആശങ്കയിലായ കൃഷ്ണ രാജു, ഉറക്കമില്ലാത്ത രാത്രികളും പ്രാർത്ഥകളുമായി ട്രംപിന്റെ ആയുരാരോഗ്യത്തിനായി ഉപവാസത്തിൽ ആയിരുന്നു. ഈ നിരാഹാരവും, ഉറക്കമില്ലായ്മയും കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളോളമായി അദ്ദേഹം തുടർന്നിരുന്നു എന്നും അടുത്ത സുഹൃത്ത് വെളിപ്പെടുത്തുന്നു.ട്രംപിനോടുള്ള ആരാധന കൊണ്ട്, കൃഷ്ണ രാജു കഴിഞ്ഞ വർഷം ട്രംപിന്റെ ആറടി നീളമുള്ള പ്രതിമ സ്ഥാപിക്കുകയും അതിൽ ആരാധന നടത്തുകയും ചെയ്തു പോന്നിരുന്നു.