സ്‌റ്റോക്കോം- സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പോൾ ആർ. മിൽഗ്രോമിനും റോബർട്ട് ബി. വിൽസണും. ഓക്ഷൻ തിയറിയിലെ പരിഷ്‌കാരങ്ങളും പുതിയ ഓക്ഷൻ ഫോർമാറ്റുകളുടെ കണ്ടുപിടിത്തങ്ങൾക്കുമാണ് പുരസ്‌കാരം. ലേല നടപടികളിലെ പുതിയ രീതികൾ ലോകമെങ്ങും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും നികുതിദായകർക്കും പ്രയോജനപ്രദമായതായി പുരസ്‌കാര കമ്മിറ്റി വിലയിരുത്തി.
സ്വർണമെഡലിനൊപ്പം 1.1 ദശലക്ഷം യുഎസ് ഡോളറാണ് പുരസ്‌കാരത്തുക. നോർവെയിലെ ഓസ്‌ലോയിൽ ഡിസംബർ 10ന് ആൽഫ്രെഡ് നൊബേലിന്റെ ചരമ വാർഷികത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.