പട്‌ന- അന്തരിച്ച കേന്ദ്ര മന്ത്രിയും ലോക് ജന്‍ശക്തി പാര്‍ട്ടി (എല്‍ജെപി) സ്ഥാപകനുമായ രാം വിലാസ് പാസ്വാന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ മകനും പാര്‍ട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍ ബോധരഹിതനായി വീണു. ശനിയാഴ്ച നടന്ന ചടങ്ങില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെയാണ് ചിരാഗ് കുഴ്ഞ്ഞു വീണത്. ഉടന്‍ ബന്ധുക്കള്‍ ചേര്‍ന്ന് പിടിച്ചതിനാല്‍ താഴെവീണില്ല. വ്യാഴാഴ്ചയാണ് പാസ്വാന്‍ ദല്‍ഹിയിലെ ആശുപത്രിയില്‍ അന്തരിച്ചത്. പട്‌നയിലെ ദിഗയില്‍ ഗംഗാ നദീ തീരത്തെ ജനാര്‍ധന്‍ ഘട്ടിലാണ് പാസ്വാന്റെ അന്ത്യകര്‍മങ്ങള്‍ നടന്നത്. ചിതയ്ക്ക് തീകൊളുത്തുമ്പോള്‍ ചിരാഗിന്റെ സമീപത്ത് അമ്മയും മറ്റു ബന്ധുക്കളും ഉണ്ടായിരുന്നു. പ്രമുഖ ദളിത് നേതാവായ പാസ്വാന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു.