ബാങ്കോക്- തായ്‌ലന്‍ഡില്‍ ചരക്കു ട്രെയ്‌നും മത ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. 40ലേറെ പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഒരു റെയില്‍വെ ക്രോസില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പാളം മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയ്‌നിടിച്ച് ബസ് പാടെ തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.
സമുത് പ്രകന്‍ പ്രവിശ്യയില്‍ നിന്നും ചാചോയെങ്‌സോയിലെ ഒരു ബുദ്ധ ക്ഷേത്രത്തില്‍ നടക്കുന്ന മത ചടങ്ങില്‍ പങ്കെടുക്കാനായി വരികയായിരുന്ന 60 യാത്രക്കാരടങ്ങിയ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രവിശ്യാ ഗവര്‍ണര്‍ മൈത്രീ ത്രിതിലനോന്‍ഡ് പറഞ്ഞു.