Sorry, you need to enable JavaScript to visit this website.

പീഡനക്കേസില്‍ ഉള്‍പ്പെട്ടയാള്‍ സ്ഥാനാര്‍ത്ഥി; ചോദ്യം ചെയ്ത വനിതാ നേതാവിനെ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചു

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചോദ്യം ചെയ്ത വനിതാ നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അക്രമിച്ചു. കോണ്‍ഗ്രസ് പരിപാടിക്കിടെ വനിതാ നേതാവ് താര യാദവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്തുകയും തള്ളുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ബലാത്സംഗ ആരോപണം നേരിടുന്ന മുകുന്ദ് ഭാസ്‌കറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ ചോദ്യം ചെയ്തതിനാണ് മര്‍ദനമേല്‍ക്കേണ്ടി വന്നതെന്ന് താര യാദവ് പറഞ്ഞു. പ്രിയങ്ക ഗാന്ധി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും അവര്‍ പറഞ്ഞു.

ദേവ്‌റിയ നിയസഭാ മണ്ഡലത്തിലാണ് പീഡനക്കേസിലുള്‍പ്പെട്ട മുകുന്ദ് ഭാസ്‌കര്‍ മണി ത്രിപാഠി മത്സരിക്കുന്നത്. ഏഴു മണ്ഡലങ്ങലിലാണ് യുപിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വെള്ളിയാഴ്ച തുടങ്ങി. കോണ്‍ഗ്രസ് അഞ്ചു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളാണ് ദീര്‍ഘകാല നേതാവായ മുകുന്ദ്. സംസ്ഥാനത്ത് തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസ് പഴയ കാല പ്രവര്‍ത്തകരെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. ഫലം 10നും.

Latest News