ന്യൂദല്‍ഹി-സ്വാമിത്വ പദ്ധതിയുടെ ഭാഗമായുള്ള പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു സര്‍വേ ഓഫ് വില്ലേജസ് ആന്‍ഡ് മാപ്പിംഗ് വിത്ത് ഇംപ്രൂവ്ഡ് ടെക്‌നോളജി ഇന്‍ വില്ലേജ് ഏരിയാസ് എന്ന കേന്ദ്ര പദ്ധതി പ്രകാരമുള്ള കാര്‍ഡുകളുടെ ഉദ്ഘാടനം. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചരിത്രപരമായ നീക്കമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ 763 ഗ്രാമങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 346 എണ്ണം ഉത്തര്‍പ്രദേശിലും 221 എണ്ണം ഹരിയാനയിലും 100 എണ്ണം മഹാരാഷ്ട്രയിലുമാണ്. 44 ഗ്രാമങ്ങള്‍ മധ്യപ്രദേശിലും 50 ഗ്രാമങ്ങള്‍ ഉത്തരാഖണ്ഡിലും രണ്ട് ഗ്രാമങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നും ഉള്ളതാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് യാദവ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.