ലാസ്‌വേഗാസ്- കീ മറന്നുവച്ചതിനെ തുടര്‍ന്ന് കാറിനകത്ത് കുടുങ്ങിയ കുഞ്ഞിന് ദാരുണാന്ത്യം. വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ പിതാവ് സിഡ്‌നി ഡീല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചൂടേറ്റും ശ്വാസം മുട്ടിയുമാണ് കുഞ്ഞ് മരിച്ചത്.നിസാന്‍ അള്‍ട്ടിമ കാറിലാണ് കുട്ടി കുടുങ്ങിയ സായ എന്ന പെണ്‍കുട്ടിയാണ് പിതാവിന്റെ പിടിവാശി മൂല ജീവന്‍വെടിഞ്ഞത്. കാറിനകത്ത് കീ കുടുങ്ങിയ വിവരം വിളിച്ച് പറഞ്ഞതനുസരിച്ച് മെക്കാനിക്ക് വന്നെങ്കിലും അയാള്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ സിഡ്‌നി ഡീല്‍ തയ്യാറായില്ല.തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി കാറിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ ചില്ലുകള്‍ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പോലീസ് സിഡ്‌നിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പുതിയ കാറാണ് ഇതെന്നും ചില്ലുകള്‍ പൊട്ടിച്ചാല്‍ അത് നന്നാക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി.
ഒടുവില്‍ പോലീസ് ബലം പ്രയോഗിച്ചു വിന്‍ഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് 27കാരനായ സിഡ്‌നി ഡീലിനെ പോലീസ് അറസ്റ്റ് ചെയ്തു.