ലഖ്‌നൗ-ഹത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന് മുന്നില്‍ ഹാജരാകാന്‍ പുറപ്പെടും. നേരിട്ട് ഹാജരാകാനും മൊഴി നല്‍കാനുമുള്ള കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കോടതിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും പോലീസുമാണ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ഹത്രസ് ജില്ലാ കലക്ടര്‍, പോലീസ് മേധാവി, യുപി അഡിഷനല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എഡിജിപി എന്നിവരോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.