Sorry, you need to enable JavaScript to visit this website.

ഉത്തരകൊറിയയില്‍ ആർക്കും കോവിഡ് ഇല്ലെന്ന് കിം ജോങ് ഉന്‍

പ്യോംങ് യാങ്- ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഭരണാധികാരി കിം ജോങ് ഉന്‍.  സൈനിക പരേഡിലാണ് കിം ഇക്കാര്യം അവകാശപ്പെട്ടത്. ജനുവരി മുതല്‍ ഉത്തര കൊറിയയില്‍ കോവിഡ് കേസുകള്‍ ഇല്ലെന്നാണ് കിം ജോങ് ഉന്‍ അവകാശപ്പെടുന്നത്.

ആയിരത്തോളം സൈനികര്‍ മാസ്‌ക് ധരിക്കാതെയാണ് പരേഡില്‍ പങ്കെടുത്തത്. കിം ഇല്‍ സങ് സ്‌ക്വയറില്‍ നടന്ന പരേഡ് കിം ജോങ് ഉന്‍ നിരീക്ഷിച്ചു. ഔദ്യോഗിക ചാനലായ കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.

പരേഡില്‍ ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചു. പുതിയ മിസൈല്‍ യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ സാധിക്കുന്നതാണ് എന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു. പുതിയ മിസൈലിന്റെ പരീക്ഷണം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും എന്നാണ് സൂചന.

Latest News