ശ്രീകാകുളം- ആന്ധ്രപ്രദേശില്‍ തങ്ങളുടെ ഭൂമി കൈയക്കിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ദളിത് കുടുംബങ്ങള്‍ രംഗത്ത്.
രണസ്തലം മണ്ഡലത്തിലെ വിവിധ ഗ്രാമങ്ങളില്‍ ഭൂമി കൈയേറ്റം നടത്തിയെന്നും വൈ.എസ്.ആര്‍.സി.പി നേതാക്കളാണ് ഇതിനു പിന്നിലെന്നുമാണ് ആരോപണം.
ബന്തുപ്പള്ളി, സഞ്ചം, കമ്മ സിഗഡം, കൃഷ്ണപുരം തുടങ്ങിയ മണ്ഡലത്തിലെ ഗ്രാമങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ പാട്ട ഭൂമി പിടിച്ചെടുത്തിട്ടുണ്ട്.
ഗ്രാമങ്ങളില്‍ പ്രകടനം നടത്തിയ ദളിത് കുടുംബങ്ങള്‍ ഭൂമി പിടിച്ചെടുത്തവര്‍ക്ക് നോട്ടീസ് അയക്കണമെന്ന് ആവശ്യപ്പെട്ട് രണസ്തലം തഹസില്‍ദാര്‍ സുധാര്‍ റാണിക്ക് നിവേദനം നല്‍കി.
രേഖകള്‍ സഹിതം കഴിഞ്ഞ 50 വര്‍ഷമായി തങ്ങളുടെ പക്കലുള്ള ഭൂമിയാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് കൈവശമുണ്ടെന്ന് ടി. ചിന്ന രാമുഡു, ടി. അപ്ല സുരമ്മ എന്നിവരുള്‍പ്പെടെയുള്ള ദളിതുകള്‍ പറഞ്ഞു.
പ്രാദേശിക നേതാക്കള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ കലക്ടര്‍ കെ. ധനഞ്ജയ റെഡ്ഡി അന്വേഷണം നടത്തി ഞങ്ങളുടെ ഭൂമി സംരക്ഷിച്ചു. ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പിയുടെ പിന്തുണയുള്ളതിനാല്‍ ഇപ്പോള്‍ ഇത് ആവര്‍ത്തിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.