ജിസാൻ-കെ എം സി സി സെൻട്രൽ കമ്മിറ്റി കൗൺസിൽ മീറ്റും സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിനും പ്രസിഡൻ്റ് ഹാരിസ് കല്ലായിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ ഗഫൂർ മാവൂർ ഉദ്ഘാടനം ചെയ്തു.
കെ എം സി സി സൗദി നാഷണൽ കമ്മിറ്റി നടത്തുന്ന എട്ടാമത് സാമൂഹ്യ സുരക്ഷാ പദ്ധതി കാമ്പയിൻ ഹാരിസ് കല്ലായ് ഗഫൂർ വാവൂരിന് അംഗത്വ ഫോറം നൽകി ഉദ്ഘാടനം ചെയ്തു. 90 റിയാൽ നല്‍കി മെമ്പറാകുന്ന ഏത് പ്രവാസി മലയാളിക്കും പദ്ധതിയിൽ നിന്ന് വിവിധ സഹായങ്ങൾ ലഭ്യമാണെന്ന് പദ്ധതി വിശദീകരിച്ച് സംസാരിച്ച ഹാരിസ് കല്ലായ് പറഞ്ഞു.
മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ മരണാനന്തര കുടുംബസഹായവും, രോഗ ചികിത്സ
സഹായവും ലഭിക്കും.
മുസ്തഫ ദാരിമി മേലാറ്റൂർ, ശമീർ അമ്പലപ്പാറ, നാസർ ഇരുമ്പുഴി ,ബഷീർ ആക്കോട്, മുജീബ് കൂടത്തായി, കബീർ പൂ ക്കോട്ടൂർ ,സലാം പെരുമണ്ണ തുടങ്ങിയവർ സംസാരിച്ചു. സാദിഖ് മാസ്റ്റർ മങ്കട സ്വാഗതവും ഖാലിദ് പട്ല നന്ദിയും പറഞ്ഞു.റയാഫാതിം ബിൻത് ശമീർ അമ്പലപ്പാറ ഖിറാഅത്ത് നടത്തി.