ജംഷഡ്പൂര്‍- ജാര്‍ഖണ്ഡിലെ വ്യവസായ നഗരമായ ജംഷഡ്പൂരിനടുത്ത ബാഗ്‌ബെരയില്‍ 17കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ആണ്‍സുഹൃത്തിനൊപ്പം നില്‍ക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടു പോയത്. കാളിയാദി ഗൗശാലയില്‍ എത്തിച്ച് കയറില്‍ ബന്ധിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. പ്രതികളില്‍ നിന്ന് ഒരു നാടന്‍ തോക്കും രണ്ടു ലൈവ് കാട്രിഡ്ജുകളും ലഭിച്ചതായും പോലീസ് അറിയിച്ചു.
ഡാന്‍സ് ക്ലാസ് കഴിഞ്ഞ മടങ്ങുന്നതിനിടെ തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴിനല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.