Sorry, you need to enable JavaScript to visit this website.

റിപബ്ലിക് ടിവിയുടെ ടിആര്‍പി തട്ടിപ്പ്: സിഎഫ്ഒയെ ഇന്ന് ചോദ്യം ചെയ്യും

മുംബൈ- ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി സിഎഫ്ഒ, പരസ്യ ഏജന്‍സി ഉദ്യോഗസ്ഥര്‍ എന്നിവരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ നാലു പേരെ ഇന്നലെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പണം നല്‍കിയും പ്രത്യേകം തിരഞ്ഞെടുത്ത പ്രേക്ഷകരെ സ്വാധീനിച്ചും ടിആര്‍പി റേറ്റിങില്‍ കൃത്രിമം നടത്തി കാഴ്ചക്കാരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുകയും ഇതുപയോഗിച്ച് പരസ്യദാതാക്കളില്‍ നിന്ന് വന്‍തുകയുടെ പരസ്യം സ്വന്തമാക്കും ചെയ്‌തെന്നാണ് വെട്ടിലായ ചാനലുകള്‍ക്കെതിരായ കേസ്. ബിജെപി അനുകൂല ചാനലായ റിപബ്ലിക് ടിവിക്കു പുറമെ ഫക്ത് മറാത്ത, ബോക്‌സ് സിനിമ എന്നീ ചാനലുകളും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ഫക്ത് മറാത്ത, ബോക്‌സ് സിനിമ എന്നീ ചാനല്‍ ഉടമകള്‍ അറസ്റ്റിലായിട്ടുമുണ്ട്. റിപബ്ലിക് ടിവി ഉന്നതരെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ രഹസ്യമായി സ്ഥാപിക്കുന്ന ബാരോമീറ്റര്‍ ഉപയോഗിച്ചാണ് ബാര്‍ക്ക് ടിവി ചാനലുകള്‍ക്ക് ടിആര്‍പി റേറ്റിങ് നല്‍കുന്നത്. എന്നാല്‍ ഈ ബാരോമീറ്റര്‍ സ്ഥാപിച്ച ഏജന്‍സിയുമായി ബന്ധപ്പെട്ടാണ് ടിആര്‍പി തട്ടിപ്പ് നടന്നിട്ടുള്ളത്. ബാരോമീറ്റര്‍ സ്ഥാപിച്ച വീട്ടുകാരിക്ക് റിപബ്ലിക് ടിവി സ്ഥിരമായി കാണാന്‍ മാസം 483 രൂപ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുണ്ട്. ഇംഗ്ലീഷ് അറിയാത്ത മറ്റൊരു പ്രേക്ഷനും തനിക്ക് ഈ ചാനല്‍ കാണാന്‍ പണം ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. 

ടിആര്‍പി തട്ടിപ്പു വിവാദം മുറുകിയതോടെ ഈ കേസ് പാര്‍ലമെന്റിന്റെ ഐടി കാര്യ സമിതി പരിണിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്.


 

Latest News