മസ്‌കത്ത്- കോവിഡ് അനിയന്ത്രിതമായ രീതിയില്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ വീണ്ടും രാത്രികാല ലോക്ക്ഡൗണ്‍ ഞായര്‍ മുതല്‍ നിലവില്‍വരും. വൈകീട്ട് എട്ട് മുതല്‍ രാവിലെ അഞ്ച് മണി വരെ രാജ്യത്ത് പൊതുസ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുകയും ജനസഞ്ചാരം തടയുകയും ചെയ്യും. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച സുപ്രീം കമ്മിറ്റിയാണ് പുതിയ തീരുമാനം അറിയിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുകയും പ്രായഭേദമന്യേ നിരവധിയാളുകള്‍ മരിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതര്‍ പുതിയ തീരുമാനം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.