യോഗ പഠിക്കാനെത്തിയ അമേരിക്കന്‍ യുവതി ഋഷികേഷില്‍ ബലാത്സംഗത്തിനിരയായി

ഋഷികേഷ്- പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഋഷികേഷില്‍ 37കാരിയായ അമേരിക്കന്‍ യുവതി ബലാത്സംഗത്തിനിരയായി. സ്വദേശിയായ ഒരു യുവാവാണ് പ്രതി. യോഗയിലും മയക്കുമരുന്നിലും തല്‍പ്പരയായ യുവതി ഇതേ താല്‍പര്യങ്ങള്‍ പ്രകടിപ്പിച്ച സ്വദേശി യുവാവുമായി പരിചയത്തിലാകുകയായിരുന്നു. നിരവധി തവണ ഇയാള്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ അഞ്ചിന് യുവതി താമസിക്കുന്ന വീട്ടില്‍ ബാല്‍ക്കണി വഴി അതിക്രമിച്ചു കടന്ന പ്രതി ബാലാത്സംഗം ചെയ്‌തെന്നാണ് പരാതി. പരാതി പിന്‍വലിക്കാന്‍ പ്രതിയുടെ അച്ഛന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും യുവതി പോലീസിനോട് പറഞ്ഞു.
 

Latest News