ജയ്പൂര്‍- രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ക്ഷേത്ര പൂജാരിയെ പെട്രോളൊഴിച്ച് തീയിട്ടു കൊലപ്പെടുത്തി. രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 5.2 ഏക്കര്‍ ഭൂമി പുരോഹിതന്‍ ഉപയോഗിച്ചു വരികയായിരുന്നു. ഇത്തരത്തിലുള്ള ഭൂമിയില്‍ ക്ഷേത്ര ട്രസ്റ്റുകള്‍ മുഖ്യ പുരോഹിതനു സൂക്ഷിപ്പവകാശം നല്‍കുന്ന പതിവ് രാജസ്ഥാനിലുണ്ട്. ഗ്രാമീണ ക്ഷേത്രങ്ങള്‍ പരിപാലിക്കുകയും പൂജാ കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്നതിനു പ്രതിഫലമായാണിത്. 'മന്ദിര്‍ മാഫി' എന്നറിയപ്പെടുന്ന ഈ ഭൂമി മുഖ്യപുരോഹിതനു ഒരു വരുമാന മാര്‍ഗമെന്ന നിലയിലാണ് നല്‍കുന്നത്. കരൗലി ജില്ലയിലെ ഇത്തരത്തിലൊരു ഭൂമിയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഈ ഭൂമിക്കു സമീപത്തായുള്ള ഭൂമിയില്‍ വീടു പണിയാന്‍ ക്ഷേത്ര പൂജാരിയായ ബാബു ലാല്‍ വൈഷ്ണവ് തുനിഞ്ഞതിനെതിരെ പ്രദേശത്തെ പ്രബല സമുദായമായ മീണ വിഭാഗക്കാര്‍ എതിര്‍ക്കുകയായിരുന്നു.
വീടു പണി തുടങ്ങുന്നതിനായി കുന്നു പ്രദേശം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൂജാരി നിരപ്പാക്കി. ഇതോടെ ഈ ഭൂമി തങ്ങളുടേതാണ് എന്നവകാശപ്പെട്ട് മീണ വിഭാഗക്കാര്‍ രംഗത്തുവരികയായിരുന്നു. തര്‍ക്കം ഗ്രാമ മുഖ്യന്മാരുടെ അടുത്തത്തെങ്കിയെങ്കിലും അവരും പൂജാരിക്ക് അനുകൂലമായി വിധി പറഞ്ഞു. ഇതോടെ നിര്‍മാണ പ്രവൃത്തിയുമായി പൂജാരി മുന്നോട്ടു പോയി. പുതുതായി വിളവെടുത്ത തിന ഈ ഭൂമിയില്‍ പൂജാരി കൂട്ടിയിടുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ ഈ ഭൂമിയില്‍ കയറി കുടില്‍ കെട്ടി. ഇതു പൂജാരി പൊളിച്ചു കഞ്ഞു. ഇതോടെ തര്‍ക്കം രൂക്ഷമായി.
ആറു പേരടങ്ങുന്ന സംഘം തന്റെ തിന കെട്ടുകള്‍ പെട്രോളൊഴിച്ച് തീയിട്ടു നശിപ്പിച്ചുവെന്നും തന്റെ മേലിലും പെട്രോളൊഴിച്ച് തീയിട്ടെന്നും മരണമൊവിയില്‍ പൂജാരി പോലീസിനോട് പറഞ്ഞു. മാരകമായി പൊള്ളലേറ്റ പൂജാരിയെ ഉടന്‍ ആശുപത്രിയിത്തിച്ചിരുന്നു. വ്യാഴാഴ്ചയാണ് മരിച്ചത്.