ലഖ്‌നൗ- പ്രമുഖ മലായാള വാര്‍ത്താ പോര്‍ട്ടലായ അഴിമുഖം ഡോട്ട് കോമിനു വേണ്ടി ഹാഥ്‌റസ് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പോലീസ് മഥുരയില്‍ അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. സിദ്ദീഖിനൊപ്പം പിടിയിലായ ഡ്രൈവറും പോപുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തരുമുള്‍പ്പെടെ മറ്റു മൂന്നു പേര്‍ക്കെതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ തേജസ്, തത്സമം പത്രങ്ങളില്‍ ലേഖകനായിരുന്ന സിദ്ധീഖ് കാപ്പന്‍ വീക്കിമീഡിയയുടെ ആഗോള വിവരശേഖരണ കൂട്ടായ്മയിലെ സജീവ അംഗം കൂടിയാണ്.