ചണ്ഡീഗഢ്- പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിധുവിന് കോവിഡ് സ്ഥിരീകരിച്ചു. കാര്‍ഷിക നിയമത്തിനെതിരെ ഒക്ടോബര്‍ അഞ്ചിന് പഞ്ചാബില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇദ്ദേഹം വേദി പങ്കിട്ടിരുന്നു.
ബല്‍ബീര്‍ സിംഗ് കോവിഡ് പോസിറ്റീവ് ആയതായും അദ്ദേഹം ഹോം ഐസൊലോഷനിലാണെന്നും പഞ്ചാബ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. രാജേഷ് ഭാസ്‌കര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ സുനില്‍ ഝക്കര്‍, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബിലെ മന്ത്രിമാരായ വിജയീന്ദര്‍ സിംഗ്ല, റാണ ഗുര്‍മീത് സിങ് സോധി തുടങ്ങി നിരവധി നേതാക്കളുമായും ബല്‍ബീര്‍ സിംഗ് സിധു വേദി പങ്കിട്ടിരുന്നു.