ലണ്ടന്‍- ലണ്ടനിലെ സ്‌കൂളില്‍ കഞ്ചാവ് അടങ്ങിയ മിഠായി കഴിച്ച് 13 കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് ലണ്ടന്‍ കാംഡെന്‍ ഹൈഗേറ്റിലെ ലാ സെയിന്റ് യൂണിയന്‍ കാത്തലിക് സ്‌കൂളിലാണ് സംഭവം. മോണിംഗ് ബ്രേക്കിനിടെ സ്വീറ്റ്‌സ് കഴിച്ച വിദ്യാര്‍ത്ഥികള്‍ രോഗബാധിതരാകുകയായിരുന്നു. മിഠായികളില്‍ കഞ്ചാവിലെ ആക്ടീവ് ഘടകമായ ടിഎച്ച്‌സി ഉള്‍പ്പെട്ടിരുന്നതായി സ്‌കോട്ട് ലണ്ട് യാര്‍ഡ് സ്ഥിരീകരിച്ചു. മിഠായികളില്‍ ടിഎച്ച്‌സി ഉള്‍പ്പെട്ടതായി മനസ്സിലാക്കിയതായി കാംഡെന്‍ മെറ്റ് പോലീസ് ഓഫീസര്‍മാര്‍ വ്യക്തമാക്കി. ഓരോ സ്വീറ്റിലും എത്രത്തോളം അളവില്‍ ഇത് ഉള്‍പ്പെട്ടെന്ന് കണ്ടെത്താനുള്ള ടെസ്റ്റ് പുരോഗമിക്കുകയാണ്. ആശുപത്രിയിലുള്ള കുട്ടികളില്‍ ആരും ഗുരുതരാവസ്ഥയിലല്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോാലീസ് അറിയിച്ചു.159 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ സ്‌കൂളാണിത്. സംഭവം രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഹെഡ് ടീച്ചര്‍ സോഫി ഫെഗാന്‍ പറഞ്ഞു.