ന്യൂദൽഹി- ഹാഥ്‌റസ് ബലാത്സംഗത്തിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നൽകിയ സഹായങ്ങൾ എന്തെല്ലാമെന്ന് അറിയിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് യു.പി സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. നൽകിയ സഹായങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ യു.പി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഈ കേസിലെ സാക്ഷികളെ സംരക്ഷിക്കാന്‍ എന്ത് പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയതെന്നും സുപ്രീം കോടതി ചോദിച്ചു.
യുവതിയുടെ വീട്ടുകാരുടെ സമ്മതത്തോടെയാണ് രാത്രി മൃതദേഹം സംസ്‌കരിച്ചതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വാദിക്കുന്നു. പകൽ മൃതദേഹം സംസ്‌കരിച്ചാൽ വലിയ തോതിൽ സംഘർഷവും സാമുദായിക കലാപവുമുണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നുവെന്നാണ് സർക്കാർ വാദം.