തിരുവനന്തപുരം- ഐ ഫോൺ താൻ വാങ്ങിയെന്ന് തെളിഞ്ഞുവെന്നും തനിക്കെതിരെ അപകീർത്തി പ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവിന് ഐ.ഫോൺ നൽകിയോ എന്ന കാര്യം അറിയില്ലെന്ന് ഇന്നലെ യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. അഞ്ച് ഐ.ഫോൺ വാങ്ങിയിരുന്നു. ഇത് ആർക്കാണ് നൽകിയത് എന്നറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവിന് ഐ.ഫോൺ നൽകി എന്നായിരുന്നു നേരത്തെ സന്തോഷ് ഈപ്പന്‍ മൊഴി നൽകിയിരുന്നത്. ഇത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏറ്റുപിടിക്കുകയും ചെയ്തു.