Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം- സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയിരുന്നത്. ആരോഗ്യമന്ത്രിയുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. 
ഡി.എം.ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ശത്രുതാപരമായ നടപടി ഉണ്ടാവില്ല. വീഴ്ച ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി ചൊവ്വാഴ്ച വൈകുന്നേരത്തിനകം തീരുമാനിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രി അറിയിച്ചു.
 

Latest News