സ്‌റ്റോക്കോം- വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടു. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് പുരസ്‌കാരം. അമേരിക്കൻ പൗരന്മാരായ ഹാർവി ആർട്ടർ, ചാൾസ് റൈസ്, ബ്രിട്ടീഷ് പൗരൻ ഹഫ്ടൻ എന്നിവർക്കാണ് പുരസ്‌കാരം. ഹെപ്പറ്റൈറ്റിസ് രോഗത്തെ പ്രതിരോധിക്കാൻ മൂവർ സംഘത്തിന്റെ പ്രവർത്തനം സഹായകമായെന്ന് ജൂറി വിലയിരുത്തി.