ന്യൂദല്‍ഹി- ആളില്ലാത്ത തുരങ്കത്തിലും കൈവീശി മോഡി തരംഗം സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമം സമൂഹ മാധ്യമങ്ങളില്‍ പരിഹാസ തരംഗമായി.
ലക്ഷങ്ങളാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ കോമാളിത്തമെന്നും മോഡി തരംഗം സൃഷ്ടിക്കാനുള്ള ദയനീയ ശ്രമമെന്നും ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്ത് ആക്ഷേപിക്കുന്നത്.
മണാലിയും ലഹൗള്‍ വാലിയുമായുള്ള യാത്ര ദൂരം കുറയ്ക്കുന്ന റോത്തംഗിലെ 9.02 കി.മീ അടല്‍ ടണല്‍ ശനിയാഴ്ചയാണ് മോഡി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി മോഡി തുരങ്കത്തിലൂടെ നടക്കുകയും തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയും ചെയ്തു. എന്നാല്‍ ആളില്ലാത്ത ടണലില്‍ കൈവീശി കൊണ്ടുള്ള അദ്ദേഹത്തിന്റെ പതിവ് രീതിയാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്.
J FOR....JOKER pic.twitter.com/Sg8vugw1t9
— Drunk Journalist (@drunkJournalist) October 3, 2020