Sorry, you need to enable JavaScript to visit this website.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് പൗരത്വം നല്‍കാനാവില്ല- അമേരിക്ക

വാഷിങ്ടണ്‍- കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉദ്ദേശിച്ചുള്ളതാണ് പുതിയ നയം. വെള്ളിയാഴ്ച യു.എസ്.സി.ഐ.എസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റു ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വവും ബന്ധവും ഉള്ളവര്‍ അമേരിക്കന്‍ പൗരന്‍മാരാകുന്നതിനുള്ള സത്യപ്രതിജ്ഞയില്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ഇപ്പോള്‍ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്.യുഎസ് ഇത്തരമൊരു നയം കൈകൊള്ളാന്‍ അടുത്തിടെ ചൈനയുമായിട്ടുണ്ടായ രൂക്ഷമായ തര്‍ക്കമാണ് കാരണം എന്നാണ് സൂചന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും മറ്റു ഏകാധിപത്യ പാര്‍ട്ടികളുമായും ബന്ധമുള്ളവര്‍ക്ക് പൗരത്വം എങ്ങനെ നിഷേധിക്കാമെന്നത് യു.എസ്.സി.ഐ.എസ് മാര്‍ഗനിര്‍ദേശത്തില്‍ വിശദമാക്കിയിട്ടുണ്ട്. ചൈനയെ നേരിടുന്നതിന് യുഎസ് സര്‍ക്കാര്‍ ദീര്‍ഘകാല നയത്തിന് പ്രതിബദ്ധമാണെന്ന് അടുത്തിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറഞ്ഞിരുന്നു.
 

Latest News